കോഴിക്കോട്: മത്സ്യം പിടിക്കുന്നതിനിടെ യുവാവിന്റെ കണ്ണിൽ ചൂണ്ടൽക്കൊളുത്ത് തുളച്ചുകയറി. ചെറുവണ്ണൂർ സ്രാമ്പി സ്വദേശി പുത്തൻവീട്ടിൽ അബ്ദുൽ സലാമിന്റെ(34) കണ്ണിനാണ് പരിക്കേറ്റത്.[www.malabarflash.com]
കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊത്ത് ചാലിയം പുലിമുട്ട് ഭാഗത്ത് കടലിൽ ചൂണ്ടയിടുന്നതിനിടെ കല്ലിനിടയിൽ കുടുങ്ങിയ ചൂണ്ട വലിച്ചപ്പോൾ അതിശക്തമായി തിരിച്ചുവന്ന് കണ്ണിൽ തറക്കുകയായിരുന്നു.
കൃഷ്ണമണിയിൽ തറച്ച ചൂണ്ടയോടെ അബ്ദുൽ സലാമിനെ സുഹൃത്തുക്കൾ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ എത്തിച്ചു. ഡോ. പി.പി. അബ്ദുൽ മാലിക് പ്രാഥമിക ചികിത്സ നടത്തിയശേഷം രാത്രി പത്തിന് റെറ്റിനവിഭാഗം തലവൻ ഡോ. വി.എസ്. പ്രകാശിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ ചൂണ്ട പുറത്തെടുത്തു.

അപകടനില തരണം ചെയ്തതായും പൂർണമായ കാഴ്ചയുടെ കാര്യം വരും ദിവസങ്ങളിലേ പറയാനാകൂവെന്നും ഡോ. പ്രകാശ് പറഞ്ഞു.
No comments:
Post a Comment