സസറം: ബിഹാറിൽ കവർച്ചയ്ക്കെത്തിയ നാലു പേരെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. റോഹ്താസ് ജില്ലയിലാണു സംഭവം. ആയുധധാരികളായ എട്ടു പേർ ബൈക്കുകളിലെത്തിയാണു കവർച്ചയ്ക്കു ശ്രമിച്ചത്.[www.malabarflash.com]
അക്രമികൾ ആദ്യം ഒരു കടയ്ക്കു നേരെ വെടിവയ്പ് നടത്തുകയായിരുന്നു.
വെടിയൊച്ച കേട്ട് കടയ്ക്കു സമീപം അഞ്ഞൂറോളം പേർ തടിച്ചുകൂടി. അക്രമിസംഘത്തിലെ നാലു പേരെ നാട്ടുകാർ പിടികൂടി മർദിച്ചു.
വെടിയൊച്ച കേട്ട് കടയ്ക്കു സമീപം അഞ്ഞൂറോളം പേർ തടിച്ചുകൂടി. അക്രമിസംഘത്തിലെ നാലു പേരെ നാട്ടുകാർ പിടികൂടി മർദിച്ചു.
നാലു പേർ രക്ഷപ്പെട്ടു. മർദനമേറ്റവരെ പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് കേസെടുത്തു.
No comments:
Post a Comment