നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃത സ്വർണക്കടത്ത് തുടർച്ചയായി അഞ്ചാം ദിവസവും പിടികൂടി. വെളളിയാഴ്ച രണ്ടു സുഡാൻ സ്വദേശിനികളാണ് സ്വർണവുമായി പിടിയിലായത്. ഇവരിൽ ഒരാളിൽനിന്നു 340 ഗ്രാം സ്വർണവും രണ്ടാമത്തെയാളിൽനിന്ന് 288 ഗ്രാം സ്വർണവും പിടികൂടി.[www.malabarflash.com]
പിടികൂടിയ സ്വർണത്തിന് ഏകദേശം 16 ലക്ഷത്തിലേറെ രൂപ വരും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് നെടുമ്പാശേരിയിലെത്തിയ സൗദി എയർലൈൻസ് വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയിലെത്തിയത്.
പിടികൂടിയ സ്വർണത്തിന് ഏകദേശം 16 ലക്ഷത്തിലേറെ രൂപ വരും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് നെടുമ്പാശേരിയിലെത്തിയ സൗദി എയർലൈൻസ് വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയിലെത്തിയത്.
പർദ്ദ ധരിച്ച ഇരുവരും വസ്ത്രങ്ങൾക്കകത്താണ് ആഭരണങ്ങളാക്കി സ്വർണം ഒളിപ്പിച്ചിരുന്നത്. എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനകൾക്കിടെ ഇരുവരും കുടുങ്ങി.
No comments:
Post a Comment