പയ്യന്നൂര്‍: ജോലിക്കെത്തിയ യുവതിയെ പീഢിപ്പിച്ചുവെന്ന പരാതിയില്‍ സ്ഥാപനമുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കേളോത്തെ യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പോര്‍ട്ടല്‍ ഏജന്‍സി ഓഫീസിലെ ജീവനക്കാരിയുടെ പരാതിയിലാണ് സ്ഥാപനമുടമയായ കാങ്കോല്‍ സ്വദേശി കെ വി സന്തോഷിനെ(44) പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സ്ഥാപനത്തില്‍ ഓഫീസ് ജോലിക്കായി എത്തിയ പയ്യന്നൂര്‍ സ്വദേശിനിയായ ഇരുപത്തിനാല് കാരിയായ യുവതിയെ ശാരിരികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
വ്യാഴാഴ്ച രാവിലെ ആദ്യമായി ജോലിക്കെത്തിയ യുവതിയെ സ്ഥാപനയുടമയായ സന്തോഷ് പിഢിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ പ്രതികരിച്ച യുവതിയോട് അശ്ശീല ഭാഷയില്‍ സംസാരിക്കുകയും തുടര്‍ന്നും പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പീഢനശ്രമം മൊബൈല്‍ പകര്‍ത്തുകയും ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ഭര്‍ത്താവ് സുഹൃത്തുക്കളുമായെത്തി സ്ഥാപനമുടമയെ കൈകാര്യം ചെയ്യുകയും സ്ഥാപനം അടിച്ച് തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ എസ് ഐ അശോകന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
No comments:
Post a Comment