ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും 14നുമായി രണ്ടു ഘട്ടമായി നടക്കും. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.[www.malabarflash.com]
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിക്കും.
ജനുവരിയില്‍ കാലാവധി തീരുന്ന 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 9 നാണ് വോട്ടെടുപ്പ് നടക്കുന്നത്. അന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ജനുവരി 22ന് കാലാവധി തീരുന്ന ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റുകളാണുള്ളത്. ഗുജറാത്തില്‍ ഭരണം നിലനിറുത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടുപിടിച്ച് ഭരണം തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
No comments:
Post a Comment