ബേക്കല്‍: അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പുല്ലൂര്‍ എടമുണ്ടയിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രശാന്തി (30)നെയാണ് അറസ്റ്റ് ചെയ്തത്. പനയാല്‍ കോട്ടപ്പാറയില്‍ വെച്ചാണ് അറസ്റ്റ്.[www.malabarflash.com]
കുട്ടിയുടെ ബന്ധുവീട്ടില്‍ എത്തിയ യുവാവ് ഓട്ടോറിക്ഷയില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിരുന്നു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment