Latest News

ബിജെപിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം ലഭിച്ചു;വെളിപ്പെടുത്തലുമായി പട്ടേല്‍ സമര നേതാവ്

അഹമ്മദാബാദ്: ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി ഗുജറാത്തിലെ പട്ടേല്‍ സമര നേതാവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്ന നരേന്ദ്ര പട്ടേല്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്.[www.malabarflash.com]

രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നരേന്ദ്ര പട്ടേല്‍ ബിജെപിക്കെതിരെ ആരോപണമുന്നയിച്ചത്. തനിക്കു കിട്ടിയ നോട്ടുകെട്ടുകളും നരേന്ദ്രപട്ടേല്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.
ഹര്‍ദിക് പട്ടേലിന്റെ അനുയായിയും പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ കണ്‍വീനറുമായ നരേന്ദ്ര പട്ടേല്‍ ഞായറാഴ്ച വൈകിട്ടാണ് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ബിജെപിയില്‍ ചേരുന്നതിനായി വരുണ്‍ പട്ടേല്‍ വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചിരുന്നതായാണ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍. അതില്‍ 10 ലക്ഷം രൂപ ലഭിച്ചതായും ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്ന് പറഞ്ഞതായും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. ബിജെപിയുടെ നിലപാട് പുറംലോകത്തെ അറിയിക്കാനാണ് താന്‍ പണം വാങ്ങിയതെന്നും തന്നെ വിലക്ക് വാങ്ങാന്‍ ആര്‍ക്കും സാധിക്കില്ലെന്നും നരേന്ദ്രപട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പട്ടീദാര്‍ സമൂഹം ബിജെപിയോടു ചേരുന്നതിന്റെ ഭീതിയില്‍ അവരുടെ പ്രേരണയാല്‍ നടത്തുന്ന ആരോപണങ്ങളാണിതെന്നും വരുണ്‍ പ്രതികരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.