Latest News

ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ അവാര്‍ഡ് വിതരണം ചെയ്തു

ഉദുമ: വിദ്യാഭ്യാസ മേഖലയിലെ ബഹുമുഖപ്രതിഭകളായ കര്‍ണ്ണാടകയിലെ ഓറഞ്ച് വില്‍പനക്കാരനും, പിന്നീട് വിദ്യാഭ്യാസ പ്രവര്‍ത്തകനുമായി മാറിയ ഹരേക്കല ഹജ്ജബ്ബ, അധ്യാപനം തന്റെ ജീവിതസപര്യയാക്കി മാറ്റിയ സരോജിനി ഭായിയേയും ഉദുമ വിദ്യാഭ്യാസ സമിതി ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡ് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വെച്ച് മുഖ്യാതിഥിയായ കാസറകോട് എം.പി. കരുണാകരന്‍ അവാര്‍ഡ് ദാനം നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ബി.കെ മാസ്റ്ററുടെയും അവാര്‍ഡ് സ്വീകര്‍ത്താക്കളുടെയും ജീവിതത്തിന്റെ ഒരേട് പവര്‍പോയിന്റ് അവതരണത്തിലൂടെ കാണികള്‍ക്കായി കാഴ്ചവെച്ചു.

വിശിഷ്ടാതിഥികളെ സ്‌കൂള്‍ മാനേജുമെന്റും, പി.ടി.എ. അംഗങ്ങളും, മറ്റു സ്‌കൂള്‍ സ്റ്റാഫും ചേര്‍ന്ന സ്‌കൂള്‍ ബാന്‍ഡിന്റെയും, സ്‌കൗട്ട് & ഗെയിഡ്‌സ് വിദ്യാര്‍ത്ഥികളുടെയും അകമ്പടിയോടുകൂടി സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സ്വാഗതഗാനത്തിനൊപ്പം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സംഘനൃത്തത്തിലൂടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
പ്രധാനാധ്യാപകരന്‍ ഗണേശ് കട്ടയാട്ട് സ്വാഗതം ചെയ്യുകയും സ്‌കൂള്‍ എം.ഡി. അസീസ് അക്കര അദ്ധ്യക്ഷ പ്രസംഗത്തിലൂടെ മുഖ്യാതിഥിയോടുള്ള അദ്ദേഹത്തിന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജംഷീദ് അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്‌ഗേള്‍ ആയിഷത്ത് മഷ്‌റൂറ കൃതജ്ഞത അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.