കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. പെരുമ്പള പാലിച്ചിയടുക്കം കാവുങ്കാലിലെ പി. ഗോപകുമാര്‍ എന്ന ഗോപി(38)യാണ് മരിച്ചത്.[www.malabarflash.com]
ഈ മാസം 22ന് വൈകിട്ട് ചളിയങ്കോട് പാലത്തിന് സമീപമാണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ഗോപകുമാര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം. തലക്കും കാലിനും പരിക്കേറ്റ ഗോപകുമാറിനെ ആദ്യം കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു എ.ജെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് മരണം.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ സഹോദരി ഭര്‍ത്താവ് മധുവിന്റെ ഉടമസ്ഥതയിലുള്ള മധു ലോട്ടറി സ്റ്റാള്‍ നടത്തിവരികയായിരുന്നു. പരേതനായ ഇ.കെ കുഞ്ഞിക്കണ്ണന്റെയും രമണിയുടെയും മകനാണ്. ഭാര്യ: ലത. മക്കള്‍: ഗോപിക, അഭിഷേക്. സഹോദരങ്ങള്‍: രാധ, ബാലന്‍, ശകുന്തള
No comments:
Post a Comment