Latest News

സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട് ∙ പ്രശസ്ത സാഹിത്യകാരൻ പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]

അസുഖബാധിതനായതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമജീവിതത്തിലായിരുന്നു.

1980ൽ ഇദ്ദേഹത്തിന്റെ ‘സ്മാരകശിലകള്‍’ എന്ന നോവൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. 1978ലും 1980ലും കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2010ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ് നേടി.

1940ൽ വടകരയിലാണു ജനനം. തലശേരി ബ്രണ്ണൻ കോളജിൽ കോളജ് വിദ്യാഭ്യാസം. അലിഗഢ് മുസ്‌ലിം സർവകലാശായിൽ നിന്ന് എംബിബിഎസ് ബിരുദം നേടി. ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.