കുന്നംകുളം: ഭക്ഷണം ശിരസ്സില്‍ കയറി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഴുവഞ്ചേരി അറങ്ങാശ്ശേരി വീട്ടില്‍ ഷൈന്‍-നിഷ ദമ്പതികളുടെ മകന്‍ അലക്‌സാണ് മരിച്ചത്.[www.malabarflash.com]
കുട്ടിക്ക് കുറുക്കിയ ഭക്ഷണം കൊടുക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
7 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും ഒരാണ്‍കുഞ്ഞിനെയും ലഭിച്ചത്. സംസ്‌കാരം എരനല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ പള്ളിസെമിത്തേരിയില്‍ നടന്നു.
No comments:
Post a Comment