ജക്കാർത്ത: ഫുട്ബോൾ കളിക്കിടെ ഗ്രൗണ്ടിൽ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഗോളി മരിച്ചു. ഇന്തൊനേഷ്യൻ ഗോൾകീപ്പറായ ഖൊയ്റുൾ ഹുദയാണു മരിച്ചത്.[www.malabarflash.com]
തെക്കൻ ജാവയിലെ സുർജയ സ്റ്റേഡിയത്തിൽ നടന്ന ഇന്തൊനേഷ്യൻ സൂപ്പർലീഗ് മത്സരത്തിനിടെയായിരുന്നു ദാരുണസംഭവം. സെമംഗ് പഡാംഗിനെതിരായ മത്സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ടീമംഗമായ ഡിഫൻഡർ റാമോണ്‍ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഹുദയുടെ പിൻകഴുത്തിൽ ഇടിച്ചു. ഗ്രൗണ്ടിൽ കുനിഞ്ഞിരുന്ന ഹുദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെർസല ലമോംഗ്ഡാംഗിയ്ക്കുവേണ്ടി ഹുദ 500 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 18 വർഷമായി പെർസല ടീമിലെ താരമാണ് ഹുദ.

No comments:
Post a Comment