കണ്ണൂര്‍: സ്വകാര്യ ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍ അധ്യാപകരെക്കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.[www.malabarflash.com]
കണ്ണൂര്‍ സ്വദേശിയായ ഒരു പൊതുപ്രവര്ത്തകന് കമ്മീഷന് നല്കിയ പരാതിയെ തുടര്‍ന്നാണിത്. ജില്ലയിലെ 128 അധ്യാപകര്‍ വീട്ടിലും ട്യൂഷന് സെന്ററിലുമായി പുലര്‍ച്ചെ അഞ്ചു മുതല്‍ കുട്ടികള്‍ക്ക് ട്യൂഷന് നല്കുന്നതായാണു പരാതി. അധ്യാപകരുടെ പേരും മേല്‍വിലാസവും ഫോട്ടോകളും സഹിതമാണ് പരാതി നൽകിയത്.
ഈ അധ്യാപകരെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ നല്കാൻ കണ്ണൂര്‍, തലശേരി, തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

തളിപ്പറമ്പിലെ ഒരു മുഖ്യാധ്യാപകന്‍ വീട്ടില്‍ നടത്തുന്ന ട്യൂഷന് സെന്ററില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായ പരാതിയില്‍ പോലീസ് പോക്സോ പ്രകാരം കേസെടുക്കുകയും അധ്യാപകനെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ അധ്യാപകര്‍ക്ക് മികച്ച ശമ്പള സ്കെയില്‍ തന്നെ അനുവദിക്കുന്നുണ്ടെങ്കിലും പണത്തിനുവേണ്ടി സ്വന്തം ജോലി കാര്യക്ഷമമായി ചെയ്യാതെ സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ കുട്ടികളോടുള്ള കടമ മറക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. കണക്ക്, ഇംഗ്ലീഷ്, സയന്‍സ് അധ്യാപകരാണ് കൂടുതലായി സ്വകാര്യ ട്യൂഷനെടുക്കുന്നത്.
തളിപ്പറമ്പില്‍ സ്വകാര്യ ട്യൂഷനെടുത്ത അധ്യാപകന് പീഡനക്കേസില്‍ അകത്തായതോടെ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നിരവധി അധ്യാപകര്‍ ട്യൂഷന് നിര്‍ത്തുകയും ചിലർ ട്യൂഷൻ സെന്ററുകളുടെ സ്ഥലം മാറ്റുകയും ചെയ്തതായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഡിഡിക്ക് റിപ്പോര്‍ട്ടു നല്‍കിയതായി അറിയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരാതി കമ്മീഷന് ലഭിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:
Post a Comment