Latest News

കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

ചെന്നൈ: ഐഎഎസ് നേടാനായി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കു കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തിരുനെല്‍വേലി നങ്കുനേരിയിലെ എഎസ്പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീര്‍ കരീം ആണ് പിടിയിലായത്. ബ്ലൂ ടൂത്ത് വഴി ഫോണ്‍ കണക്ട് ചെയ്തായിരുന്നു കോപ്പിയടി.[www.malabarflash.com] 

പുറത്തുനിന്ന ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എഗ്‍മോറിലെ പ്രിസിഡന്‍സി സ്കൂളിലായിരുന്നു പരീക്ഷ. ഇയാള്‍‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. 

സഫീർ കരീം 112–ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്നപേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.