ഉദുമ: പ്രവാസികളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും കൊടുക്കുവാനും കഴിയാവുന്ന ആധുനിക സംവിധാനമുള്ള കേരള ബാങ്ക് തുടങ്ങാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉദുമ ഏരിയാ പ്രവാസി ഫാമിലി വെല്‍ഫെയര്‍ കോ-ഓറ്ററേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന മന്ത്രി.[www.malabarflash.com]
സഹകരണ മേഖലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുക. കേരളത്തിന്റെ വികസനമാണ് ബാങ്കിന്റെ ലക്ഷ്യം. ബാങ്കിങ് മേഖലയുമായി ബന്ധപെടാന്‍ താല്‍പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് ആ ബാങ്ക് ഉദ്ദേശിക്കുന്നത്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രവാസികളുടെ നിക്ഷേപങ്ങള്‍ നാടിന്റെ സമഗ്രവികസനത്തിനും പുരോഗതിക്കും ഉപയോഗിക്കുവാനാകുന്ന പദ്ധതികളിലേക്ക് പണം മുടക്കാന്‍ സഹായകരമായ തരത്തിലാണ്. ആ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയാവുന്ന സംവിധാനത്തോടും ആധുനികമായുള്ള എല്ലാ ബാങ്കുകളുടെ പേലെ ഇടപാടുകാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന അത്തരത്തിലുള്ള പുതിയ ബാങ്ക് കേരളത്തിന്റെ സഹകരണ മേഖലയിലെ വളര്‍ച്ചയ്ക്ക് സഹായമാകും.
കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. കംപ്യൂട്ടര്‍ സ്വിച്ച് ഓണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി നിര്‍വഹിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു.
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍ ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാബാലന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. അസി. രജിസ്ട്രാര്‍ വി ചന്ദ്രന്‍ ആദ്യ വായ്പാ വിതരണം ചെയ്തു.
സംഘം അരംഭിക്കുന്ന പ്രൊജക്ടുകളുടെ ഉദ്ഘാടനം പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള നിര്‍വഹിച്ചു. സൊസൈറ്റി സെക്രട്ടറി എം ഗിരീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം രാജഗോപാലന്‍ എംഎല്‍എ, ടി നാരായണന്‍, കെ മണികണ്ഠന്‍, ചന്ദ്രന്‍ കൊക്കാല്‍, ടി കെ അഹമ്മദ്ഷാഫി, വി ആര്‍ ഗംഗാധരന്‍, പി ലക്ഷ്മി, വാസു മാങ്ങാട്, ജലീല്‍ കാപ്പില്‍, പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് ഒ നാരായണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment