Latest News

ഇരിക്കൂറിലെ പച്ചക്കോട്ടയിൽ വിളളൽ, 50 ലീഗ്-കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

കണ്ണൂർ: ജില്ലയിൽ യുഡിഎഫിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മേഖലയാണ് ഇരിക്കൂർ. മുംസ്ലീംലീഗിന് മേധാവിത്വമുള്ള ഇരിക്കൂറിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം ഇപ്പോൾ.[www.malabarflash.com]

ലീഗ് -കോണ്‍ഗ്രസ്സ്‌-എസ്.ഡി.പി.ഐ ബന്ധം ഉപേക്ഷിച്ച് എഴുപതോളം യുവാക്കൾ സിപിഐ എമ്മിൽ ചേർന്നിരിക്കുകയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേത്രത്വത്തിൽ യുവാക്കൾക്ക് സ്വീകരണവും നൽകി. 

സിപിഎമ്മിന്റെ ഇരിക്കൂർ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് ലീഗ് -കോണ്‍ഗ്രസ്സ്‌  ബന്ധം ഉപേക്ഷിച്ച് എത്തിയവർക്ക് സ്വീകരണം നൽകിയത്. പ്രാദേശിക നേതാക്കളുമായിട്ടുള്ള അഭിപ്രായ വ്യത്യാസംമൂലമാണ് 75 ഓളം ചെറുപ്പക്കാർ പാർട്ടി വിട്ടത്. 25 വയസ്സിന് താഴെയുള്ളവരാണ് ഇവരിൽ ഭൂരിഭാഗം പേരും.
സിപിഐ എം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി മാമാനത്തുനിന്നും ആരംഭിച്ച പ്രകടനത്തില്‍ ചുവപ്പുമുണ്ടുടുത്ത് അണിചേര്‍ന്നവര്‍ ഇരിക്കൂറിന്റെ തെരുവീഥികളെ ചെങ്കടലാക്കി. ഇരിക്കൂര്‍ ഇതുവരെ കാണാത്ത ജനാവലിയാണ് പ്രകടനത്തില്‍ അണിചേര്‍ന്നത്. അഭിവാദ്യവുമായി ഐഎന്‍എല്‍ പ്രവര്‍ത്തകരും നാട്ടുകാരും പാതയോരത്ത് തിങ്ങിനിറഞ്ഞു.

ബസ്‌സ്റ്റാന്റില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വച്ച് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ ചുവപ്പുഹാരമണിയിച്ച് സ്വീകരിച്ചു. ആദ്യം മുപ്പത് പേരാണ് സന്നദ്ധരായി പേരുനല്‍കിയതെങ്കിലും ചടങ്ങുതുടങ്ങിയതോടെ അത് എഴുപത് പേരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.