മൈസൂരു: മൈസൂരു ജില്ലയിൽപ്പെട്ട പെരിയപട്ടണത്ത് ആറുപേർ ഇടിമിന്നലേറ്റ് മരിച്ചു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയപട്ടണത്തിനടുത്ത നന്ദിനാഥപുരത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.[www.malabarflash.com]
തൊട്ടടുത്ത വയലിൽ പണിയെടുക്കവെ കനത്ത മഴയെത്തുടർന്ന് നന്ദിനാഥപുരത്തെ ക്ഷേത്രത്തിൽ അഭയം തേടിയവരാണ് പെട്ടെന്നുണ്ടായ ഇടിമിന്നലിൽ മരിച്ചുവീണത്. മൂന്നുപേർ സംഭവസ്ഥലത്തും മൂന്നുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

ഹുനാസെവാഡി ഗ്രാമവാസികളായ സുവർണ(45), സുജയ്(18), പുട്ടണ്ണ(60), സുദീപ്, ഉമേഷ്, തിമ്മഗൗഡ എന്നിവരാണു മരിച്ചത്.
No comments:
Post a Comment