കണ്ണൂര്: കാവുംപടി ലീഗ് ഓഫീസിനു സമീപം സ്ഫോടനം. ലീഗ് ഓഫീസിനു സമീപത്തെ കടയിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ലീഗ് ഓഫീസിന് സമീപം സൂക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്കൂൾ കമ്മിറ്റിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലീഗുകാർ ചേരിതിരിഞ്ഞ് പ്രശ്നം സൃഷ്ടിച്ചിരുന്നു.[www.malabarflash.com]
ഇരുവിഭാഗമായി തിരിഞ്ഞ ലീഗ് പ്രവർത്തകർ പരസ്പരം വെല്ലുവിളിക്കുകയും ഭീഷണിയുയർത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഓഫീസിനു സമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
ഇരുവിഭാഗമായി തിരിഞ്ഞ ലീഗ് പ്രവർത്തകർ പരസ്പരം വെല്ലുവിളിക്കുകയും ഭീഷണിയുയർത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഓഫീസിനു സമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
ലീഗ് ഓഫീസിനു സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് സിപിഎം തില്ലങ്കേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
No comments:
Post a Comment