Latest News

ക്ഷേത്രത്തില്‍ നൃത്തം കാണാനെത്തിയ ദലിതനെ ഉയര്‍ന്ന ജാതിക്കാര്‍ അടിച്ചുകൊന്നു

അഹമ്മദാബാദ്: ക്ഷേത്രത്തില്‍ നൃത്തം കാണാനെത്തിയ ദലിത് യുവാവിനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.ജയേഷ് സോളങ്കിയാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള നൃത്തം കാണാന്‍ കൂട്ടുകാരോടൊപ്പം എത്തിയതായിരുന്നു യുവാവ്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

നൃത്തം കാണുകയായിരുന്ന ജയേഷിനെ താഴ്ന്ന ജാതിക്കാരനെന്ന് വിളിച്ച് ആക്ഷേപിക്കുകയും തുടര്‍ന്ന് കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ദലിതുകള്‍ക്ക് ഗര്‍ബ നൃത്തം കാണാന്‍ അവകാശമില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കൊലക്കുറ്റത്തിനാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.