തിരുവനന്തപുരം∙ വ്യാജ പ്രചാരണംകൊണ്ടു കേരളത്തെ കീഴ്പ്പെടുത്താമെന്നു സംഘപരിവാർ കരുതേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com]
കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്ന് ആർഎസ്എസും കേന്ദ്ര മന്ത്രിമാരും പിന്മാറണം. ഫെഡറൽ തത്വങ്ങൾ മറന്നു കേരളത്തിനെതിരെ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഎം പ്രവർത്തകർ മാവോയിസ്റ്റുകളെപ്പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറിന്റെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആർഎസ്എസിന്റെ അക്രമ-വർഗീയ രാഷ്ട്രീയവും മൂടിവയ്ക്കാനുള്ള ദുർബലമായ തന്ത്രമാണ്. സ്വന്തം നേതാക്കൾ പങ്കെടുത്തു നടത്തിയ സമാധാന ചർച്ചയെ അവഗണിച്ച് ആർഎസ്എസ് കണ്ണൂരിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അമിത് ഷാ അന്വേഷിക്കുമെന്നു കരുതുന്നു. അതിനു പ്രകാശ് ജാവേദ്കർ മുൻകൈ എടുക്കണം.
ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു ജാഥാപ്രഹസനം നടത്തുന്നതിനു പകരം സ്വന്തം അണികളെ അടക്കിനിർത്തി സമാധാനം നിലനിർത്താനുള്ള മുൻകയ്യാണു കേന്ദ്രമന്ത്രിയിൽനിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. തെറ്റായ പ്രചാരവേല നടത്തിയും തെരുവുനാടകത്തിലെ രംഗം പോലും കേരളത്തിലെ കൊലപാതകമായി പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങളെ ഉപയോഗിച്ചും നടത്തുന്ന അഭ്യാസങ്ങൾ കേരളത്തിന്റെ മതനിരപേക്ഷത സംഘപരിവാറിനെ എത്രയേറെ അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

No comments:
Post a Comment