മലപ്പുറം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കൂത്തുപറമ്പ് സ്വദേശി ഷാജി യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ മലപ്പുറം ജുഡീഷല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി കൂടുതല്‍ പരിശോധനയ്ക്കായി 24ലേക്കു മാറ്റിവച്ചു. [www.malabarflash.com]
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും പ്രധാനപ്പെട്ട കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നുമാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും പ്രധാനപ്പെട്ട കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നുമാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്.
നേരത്തെ ഷാജി ജനപ്രാതിനിധ്യ നിയമപ്രകാരം കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ കേസ് രേഖകള്‍ ഹാജരാക്കാത്തതിനെത്തുടര്‍ന്ന് തള്ളിയിരുന്നു.
No comments:
Post a Comment