Latest News

കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചു; കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഭരണം ലീഗിന് നഷ്ടമായി

മ​ല​പ്പു​റം: മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം സി.​പി.​എം പി​ന്തു​ണ​യോ​ടെ പാ​സാ​യി.[www.malabarflash.com] 

പ്ര​സി​ഡ​ൻ​റ് കെ. ​മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സി​ലെ വി. ​ആ​ബി​ദ​ലി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഒ​മ്പ​തി​നെ​തി​രെ 11​ വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ പാ​സാ​യ​ത്.

വൈ​സ് പ്ര​സി​ഡ​ൻ​റ് റോ​ഷ്നി സു​രേ​ന്ദ്ര​നെ​തി​രാ​യ പ്ര​മേ​യം ഒ​മ്പ​തി​നെ​തി​രെ 12 വോ​ട്ടു​ക​ളോ​ടെ​യാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും വി​നി​യോ​ഗി​ക്കു​ന്ന​തി​ലും പ്ര​സി​ഡ​ൻ​റ്​ പു​ല​ർ​ത്തു​ന്ന അ​ലം​ഭാ​വ​വും ഏ​കാ​ധി​പ​ത്യ മ​നോ​ഭാ​വ​വു​മാ​ണ്​ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്.

പ്ര​സി​ഡ​ൻ​റി​നെ​തി​രാ​യ പ്ര​മേ​യാ​വ​ത​ര​ണ യോ​ഗ​ത്തി​ൽ വൈ​കി​യെ​ത്തി​യ​തി​നാ​ൽ സി.​പി.​എം സ്വ​ത​ന്ത്ര​ൻ മ​ഠ​ത്തി​ൽ ല​ത്തീ​ഫി​ന് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. ലീ​ഗ് ഭ​ര​ണ​ത്തി​നെ​തി​രെ ആ​ര് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നാ​ലും പി​ന്തു​ണ​ക്കു​മെ​ന്ന് സി.​പി.​എം നി​ല​പാ​ടെ​ടു​ത്ത​തി​നാ​ൽ പ്ര​മേ​യം പാ​സാ​കു​മെ​ന്നു​റ​പ്പാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ 15 ദി​വ​സ​ത്തി​ന​കം ബോ​ർ​ഡ് യോ​ഗം വി​ളി​ക്കും.

അ​തു​വ​രെ പ്ര​സി​ഡ​ൻ​റി​​ന്റെ ചു​മ​ത​ല വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​ഷൗ​ക്ക​ത്ത​ലി​ക്കാ​ണ്. 21 അം​ഗ ബോ​ർ​ഡി​ൽ മു​സ്​​ലിം ലീ​ഗ് --ഒ​മ്പ​ത്, കോ​ൺ​ഗ്ര​സ്- സ്വ​ത​ന്ത്ര ഉ​ൾ​പ്പെ​ടെ -ഏ​ഴ്, സി.​പി.​എം സ്വ​ത​ന്ത്ര​നു​ൾ​പ്പെ​ടെ -അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ബ​ലം. കാ​ളി​കാ​വ് ബി.​ഡി.​ഒ കേ​ശ​വ​ദാ​സാ​യി​രു​ന്നു റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ. ക​രു​വാ​ര​കു​ണ്ട് എ​സ്.​ഐ പി ​ജ്യോ​തീ​ന്ദ്ര​കു​മാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോലീ​സ് സം​ഘം സു​ര​ക്ഷ​യൊ​രു​ക്കി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.