Latest News

വീട്ടില്‍ നിന്നും 27 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് നല്ല നടപ്പ് ശിക്ഷ

കണ്ണൂര്‍: വീട്ടുകാരറിയാതെ സ്വന്തം വീട്ടില്‍നിന്ന് 27 പവനോളം ആഭരണങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തി ആഡംബരജീവിതം നയിച്ച വിദ്യാര്‍ഥികളെ പോലീസ് പിടികൂടി നല്ല നടപ്പിന് ശിക്ഷിച്ചു.[www.malabarflash.com]

രണ്ടു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയും ഇതിനു സഹായിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിയെയുമാണ് ചക്കരക്കല്‍ പോലീസ് കുടുക്കിയത്. ഒരു വിദ്യാര്‍ഥി വീട്ടില്‍നിന്ന് 21 പവന്റെ ആഭരണങ്ങളാണ് കവര്‍ന്നത്. മറ്റൊരാള്‍ ആറുപവനും.

ഇതില്‍ ഒന്നാമന്റെ വീട്ടുകാരാണ് സംശയം തോന്നി പോലീസില്‍ വിവരമറിയിച്ചത്. വിദ്യാര്‍ഥികള്‍ വൈകി വീട്ടിലെത്തുന്നതും ആഡംബരവും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ചക്കരക്കല്ല് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇരുവിദ്യാര്‍ഥികളെയും ആഭരണങ്ങള്‍ ജ്വല്ലറിയില്‍ വില്‍ക്കാന്‍ സഹായിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിയെയും പോലീസ് കണ്ടെത്തിയത്. എന്നാല്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. പോലീസ് ആഭരണങ്ങളുടെ വില ജ്വല്ലറിക്കാരില്‍നിന്ന് ഈടാക്കി വീട്ടുകാര്‍ക്ക് നല്‍കി.

ശിക്ഷയായി ഞായറാഴ്ചയും ആവശ്യപ്പെടുന്ന ദിവസങ്ങളിലും മൂവരും പോലീസ് സ്റ്റേഷനിലെത്തി ലൈബ്രറിയില്‍നിന്ന് പുസ്തകം വായിക്കണമെന്നും അവിടെയുള്ള പച്ചക്കറിക്കൃഷിയില്‍ സഹായിക്കണമെന്നും പോലീസ് നിബന്ധനവെച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.