കാട്ടാക്കട: പത്തുവയസ്സുകാരിയെ പള്ളിയങ്കണത്തിലെ മുറിയിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികൻ അമ്പൂരി വെള്ളറട പാട്ടംതലയ്ക്കൽ നാടാരുകോണം ബഥേൽ മന്ദിരത്തിൽ ദേവരാജ്(65) അറസ്റ്റിലായി.[www.malabarflash.com]
വേദപഠനത്തിനെന്ന പേരിൽ ഞായറാഴ്ച വൈകിട്ട് കുട്ടിയെ വീട്ടിൽനിന്നു ബൈക്കിൽ കൂട്ടിക്കൊണ്ടുവന്നു പള്ളിയങ്കണത്തിലെത്തിക്കുകയായിരുന്നു വെന്നു പോലീസ് പറഞ്ഞു. നിർധനകുടുംബത്തിലെ അംഗമാണ് കുട്ടി. വീട്ടിൽ സ്ഥിരമായി എത്താറുള്ള ആളാണു വൈദികൻ. നേരം വൈകിയിട്ടും കുട്ടി മടങ്ങി വീട്ടിലെത്താത്തതിനാൽ പിതാവ് തിരക്കിയെത്തിയപ്പോഴാണു വിവരമറിയുന്നത്.
സംഭവം പുറത്തറിഞ്ഞതിനെത്തുടർന്നു വൈദികനു മർദനമേറ്റു. തുടർന്നു രാത്രി വൈദികൻ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസതേടി. പോലീസെത്തി ആശുപത്രി അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കി രാത്രി പതിനൊന്നരയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആര്യനാട് സിഐ: അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവുശേഖരണവും നടത്തി.
ഇതിനിടെ, തന്നെ രണ്ടുപേർ പള്ളിയങ്കണത്തിലെത്തി മർദിച്ചുവെന്നാരോപിച്ചു വൈദികൻ നൽകിയ പരാതിയിൽ ഗോപൻ, കുട്ടിയുടെ പിതാവ് എന്നിവർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു. ആരോപണവിധേയനായ അമ്പൂരി കുട്ടമല നെടുംപുലി സഭാ വൈദികൻ റവ. ദേവരാജിനെ സസ്പെൻഡ് ചെയ്തതായും സഭയുടെ എല്ലാവിധ ചുമതലകളിൽനിന്നും ഒഴിവാക്കിയതായും സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ് എ.ധർമരാജ് റസാലം അറിയിച്ചു.

No comments:
Post a Comment