കാസറകോട്: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് യൂണറ്റ് തലങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക് മുട്ടത്തൊടിയില്‍ ഉജ്ജല തുടക്കം.[www.malabarflash.com]
താജുല്‍ ഉലമാ നഗറില്‍ സമ്മേളനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, നൗഫല്‍ സഖാഫി കളസ എന്നിവര്‍ പ്രഭാഷണം നടത്തി.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, സുലൈമാന്‍ സഖാഫി ദേശാംകുളം, മുനീര്‍ ബാഖവി തിരുത്തി, ഡോ. അബൂബക്കര്‍ മുട്ടത്തൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹുസൈന്‍ മുട്ടത്തൊടി സ്വാഗതവും അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment