Latest News

ചെമ്പിരിക്ക ഖാസിയുടെ കൊലപാതകം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- ജനകീയ ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയെ ആസൂത്രിതമായി ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയതണെന്ന് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെട്ട് പ്രതികളെ നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്ന് സിഎം ഉസ്താദ് ജനകിയ ആക്ഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ആവിശ്യപെട്ടു.[www.malabarflash.com]
കാസര്‍കോട് ഖാസിലൈന്‍ ഖാസിയറകത്ത് ചേര്‍ന്ന യോഗം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഡി സുരേന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തു.ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പി.ഡി.പി നേതാവ് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഖാസി സി എം അബ്ദുള്ള മൗലവിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി, സി എം ഉസ്താദ് കുടുബാംഗവും ആക്ഷന്‍ കമ്മിറ്റി രക്ഷധികാരിയുമായ സിഎം അബ്ദുള്ള കുഞ്ഞി ഹാജി ചെമ്പിരിക്ക, ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ സിദ്ദീഖ് നദ് വി, അബ്ദുള്‍ ഖാദര്‍ സഅദി ഖാസി ലൈന്‍, അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍, യുക്കെ മൊയ്ദീന്‍ കുഞ്ഞി ഹാജി കൊളിയടുക്കം, ഹാരിസ് ബി.എം ബെണ്ടിച്ചാല്‍, ഉബൈദുള്ള കടവത്ത്, ആബിദ് മഞ്ഞംബാറ, മുസ്ഥഫ ഏതിര്‍ത്തോട്, ഹമീദ് ബദിയടുക്ക, കുന്നില്‍ അബ്ദുള്ള തുടങ്ങിയവര്‍ സംബസിച്ചു .

ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇ അബ്ദുള്ള കുഞ്ഞി സ്വാഗതവും വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ സഅദി ഖാസി ലൈന്‍ നന്ദിയും പറഞ്ഞു.
ഓട്ടോ ഡ്രൈവറുടെ മൊഴി പരസ്യപെടുത്തിയ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്ക് മതിയായ പോലിസ് സംരക്ഷണം നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ആവിശ്യപെട്ടു . 

ഈ മാസം 28ന് എറണാകുളം കോടതിയുടെ വിധി വരാന്‍ ഉള്ളത് കൊണ്ട് 28 ന് ശേഷം ആക്ഷന്‍ കമ്മിറ്റിയുടെ നേത്യത്തില്‍ എല്ലാ വിഭാഗം സംഘടനകളെയെല്ലാം ഉള്‍പെടുത്തി ജനകിയ ഐക്യനിര ഉണ്ടാക്കി ഉജിതമായ തീരുമാനം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.