അബുദാബി: നാട്ടിലേക്ക് പോവാനായി എയര്‍പോര്‍ട്ടില്‍ എത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ മൂര്‍ക്കനാട് സ്വദേശി കുഞ്ഞി മുഹമ്മദ് ആണ് (46) ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.[www.malabarflash.com]
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച (ഒക്ടോബര്‍ 19ന്) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുഞ്ഞിമുഹമ്മദ് അബുദാബി എയര്‍പോര്‍ട്ടില്‍ എത്തിയത്. ലഗേജ് തൂക്കി വരുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘവും പോലീസുമെത്തി മഫ്‌റഖ് ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയനാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
എട്ട് മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മുഹമ്മദ് സൊയ്ഹാനില്‍ ഒരു അറബി വീട്ടില്‍ പാചക ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ 18 വര്‍ഷക്കാലം അബുദാബി മുഷ്രിഫില്‍ ഒരു കഫ്‌റ്റേരിയയില്‍ ആയിരുന്നു ജോലി.
പൊട്ടച്ചോല മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ റൈഹാനത്ത്. തഫ്‌സീറ, വിദ്യാര്‍ഥികളായ സാദത്ത്, സിനാന്‍ എന്നിവര്‍ മക്കളാണ്. ഫൈസല്‍ മരുമകന്‍. റഷീദ്, ശരീഫ്, അഷറഫ്, സുഹറ, ഇമ്മൂട്ടി എന്നിവര്‍ സഹോദരങ്ങളാണ്.

No comments:
Post a Comment