പാലക്കാട്: കെഎസ്‌ടിഎ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി (67)അന്തരിച്ചു. സിപിഐ എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാപിതാവാണ്. വൃക്ക രോഗം ബാധിച്ചു കുറച്ചുനാളായി ചികിത്സയില്‍ ആയിരുന്നു.[www.malabarflash.com]
മൃതദേഹം ഞായാറാഴ്ച രാവിലെ എട്ടുവരെ വീട്ടിലും പിന്നീട് പാലക്കാട് കെ എസ് ടി എ ഓഫീസിലും സിപിഐ എം പുതുശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവെക്കും , തുടര്‍ന്ന് ഉച്ചയോടെ പാലക്കാട് മെഡിക്കല്‍ കോളേജിനു കൈമാറും.
കൊല്ലം പന്മന സ്വദേശിയായിരുന്നു.ജോലിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാലക്കാട് എത്തിയത്.പാലക്കാട് കടാങ്ങോട് ആണ് താമസം . ഭാര്യ കെഎസ്ടിഎ നേതാവായിരുന്ന നബീസ ടീച്ചര്‍.മക്കള്‍: നിനിത കണിച്ചേരി(അധ്യാപിക). ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം നിഥിന്‍ കണിച്ചേരി. മരുമകള്‍: ശ്രീജ.
യുവജന പ്രസ്ഥാനമായ കെഎസ്വൈഎഫിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. ഭാഷാധ്യാപകരെ സംഘടിപ്പിച്ച് രൂപീകരിച്ച കെഎസ്ബിഎസ് സംസ്ഥാന നേതൃത്വത്തിലേക്കുയര്‍ന്ന റഷീദ് കണിച്ചേരി ഗവ.അധ്യാപകരുടെ പൊതുസംഘടന എന്ന നിലയ്ക്ക് 1980 ല്‍ കെജിടിഎ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
കെജിടിഎ സംസ്ഥാന സെക്രട്ടറി,വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു.പിന്നീട് 1991 ല്‍ കെഎസ്ടിഎ രൂപീകരിച്ചതോടെ സംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. നീണ്ട 7 വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 ല്‍ അധ്യാപകവൃത്തിയില്‍നിന്നും വിരമിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി കേരള വിദ്യാഭ്യാസ സമിതി രുപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.അധ്യാപകരുടെ അഖിലേന്ത്യാ പ്രസ്ഥാനമായ സിസിഎസ്‌ടിഒ രൂപീകരണത്തില്‍ (ഇപ്പോള്‍ എസ്.ടി.എഫ്.ഐ)നേതൃനിരയിലുണ്ടായിരുന്നു.
No comments:
Post a Comment