Latest News

റിയാസ് മുസ്‌ല്യാര്‍ വധക്കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പോലീസ്‌

കാസര്‍കോട്: റിയാസ് മുസ്‌ല്യാര്‍ വധക്കേസില്‍ ഗൂഢാലോചന ഇല്ലെന്ന് ന്യൂനപക്ഷ കമ്മിഷന് മുന്നില്‍ പോലീസ് റിപ്പോര്‍ട്ട്. പ്രതികള്‍ മദ്യം, മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും മറ്റു ഗൂഢാലോചനയൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.[www.malabarflash.com] 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതി കമ്മിഷന്‍ അവസാനിപ്പിച്ചതായി അംഗം മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

റിയാസ് മുസ്‌ല്യാരുടെ കുടുംബത്തിന് സര്‍ക്കാരില്‍നിന്ന് സാമ്പത്തികസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതി കമ്മിഷന്റെ പൂര്‍ണയോഗം ചേര്‍ന്ന് തീരുമാനിക്കും. 

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 24 പരാതികള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം മുഹമ്മദ് ഫൈസല്‍ നടത്തിയ തെളിവെടുപ്പില്‍ രണ്ടു പരാതികള്‍ തീര്‍പ്പാക്കി. മറ്റു പരാതികള്‍ അടുത്ത തെളിവെടുപ്പിലേക്ക് മാറ്റി

ന്യൂനപക്ഷ കമ്മിഷന്റെ അടുത്ത സിറ്റിങ് നവംബര്‍ 21-ന് കണ്ണൂരില്‍ നടക്കുമെന്ന് കമ്മിഷന്‍ അംഗം മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.