ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ആർ.എസ്.എസ് നേതാവ് രവീന്ദർ ഗോസായിയെ (58) അജ്ഞാത അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 7.20 ഒാടെ ലുധിയാനയിൽ സ്വവസതിക്ക് സമീപത്തു വെച്ചാണ് ഗോസായിക്ക് വെടിയേറ്റത്.[www.malabarflash.com]
പ്രഭാതസവാരിക്കിറങ്ങിയ ഗോസായിക്കെതിരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ രണ്ട് വെടിയുണ്ടകൾ തുളച്ചുകയറിയ അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു.
ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയും ലുധിയാന ആർ.എസ്.എസ് രഘുനാഥ് നഗർ മോഹൻ ശാഖയുടെ അധ്യക്ഷനുമായിരുന്നു രവീന്ദർ ഗോസായ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയും ലുധിയാന ആർ.എസ്.എസ് രഘുനാഥ് നഗർ മോഹൻ ശാഖയുടെ അധ്യക്ഷനുമായിരുന്നു രവീന്ദർ ഗോസായ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment