Latest News

ജയ്പുരിൽ ഹോസ്റ്റലിൽ മർദനമേറ്റ ‌മലയാളി വിദ്യാർഥി മരിച്ചു

ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പുർ അമിറ്റി സർവകലാശാലയിൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു.[www.malabarflash.com] 

തൃശൂർ തുമ്പൂർ സ്വദേശി സി.ആർ.ബെന്നിയുടെ മകൻ സ്റ്റാൻലി (24) ആണു വെള്ളിയാഴ്ച രാത്രി ഏഴരയോടെ മരിച്ചത്. എംബിഎ അവസാന വർഷ വിദ്യാർഥിയാണ്.

വ്യാഴാഴ്ച രാത്രിയാണു കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനമുണ്ടായത്. സ്റ്റാൻലിയെ ഹോസ്റ്റലിനു പുറത്തേക്കു കൊണ്ടുപോയി ഒരുസംഘം ക്രൂരമായി മർദിച്ചു. തലയ്ക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റ സ്റ്റാൻലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഹോസ്റ്റൽ വാർഡന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായ അലംഭാവമാണു മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചാബ് സങ്ഗ്രൂരിൽ സന്നദ്ധ സംഘടനാ പ്രവർത്തകനാണു ബെന്നി. അമ്മ: വൽസ. സഹോദരി: സ്റ്റെഫി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.