നീലേശ്വരം: മീൻപിടിക്കുന്നതിനിടെ ഗൃഹനാഥൻ പുഴയിൽ വീണു മരിച്ചു. നീലേശ്വരം തെക്കൻ ബങ്കളം രാംകണ്ടത്തെ പി.വി.ചന്ദ്രൻ (47) ആണു മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച വൈകിട്ട് അരയാക്കടവ് പാലത്തിനു സമീപം പെരിങ്കുളം കടവിൽ മീൻപിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ കരയ്ക്കെത്തിച്ചുവെങ്കിലും മരിച്ചു.
എഫ്സിഐ ഡ്രൈവറാണ്. മൂലക്കണ്ടത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പ്രീതി. രണ്ടു മക്കളുണ്ട്. സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, ബാലാമണി, ശോഭ, ശൈലജ.
No comments:
Post a Comment