കാഞ്ഞങ്ങാട്: ടൗണ്‍ഹാളിന് മുന്നില്‍ വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.[www.malabarflash.com]
ഇട്ടമ്മല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നൗഷാദ് കെ എ (20), ഇട്ടമ്മല്‍ വീട്ടില്‍ കെ എം ഹാഷിം (31) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ്‌കുമാര്‍ അറസ്റ്റുചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കോട്ടച്ചേരിയില്‍ പത്മ ക്ലിനിക്കിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ എസ് ഹരികൃഷ്ണന്‍ എന്ന കുട്ട(28) നെയും ആവിക്കരയിലെ ഷംസീറിനെയും നേരത്തെ എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ 27നാണ് കാഞ്ഞങ്ങാട് ടൗണ്‍ഹാളിന് സമീപത്തെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലായിരുന്നു വന്‍ കവര്‍ച്ച നടന്നത്.
No comments:
Post a Comment