Latest News

ടിപ്പു ജയന്തി: കുടക് ജില്ലയില്‍ വെള്ളിയാഴ്ച സംഘ്പരിവാര്‍ ബന്ദ്‌

മ​ടി​ക്കേ​രി : ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി​പ്പു ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ്പ​രി​വാ​ർ ആ​ഭി​മു​ഖ്യ​മു​ള്ള ടി​പ്പു ജ​യ​ന്തി വി​രോ​ധ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട​ക് ജി​ല്ല​യി​ൽ വെള്ളിയാഴ്ച ബ​ന്ദ് ആ​ച​രി​ക്കും.[www.malabarflash.com]

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ബ​ന്ദ്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വെള്ളിയാഴ്ച ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ശനിയാഴ്ച രാ​വി​ലെ 11 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ.

വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 1500 പോ​ലീ​സു​കാ​രെ​യാ​ണ് ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മ​ദ്യ​ശാ​ല​ക​ൾ​ക്ക് രാ​ത്രി ഒ​ൻ​പ​തു മു​ത​ൽ അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. വെള്ളിയാഴ്ച രാ​വി​ലെ 11 ന് ​അ​റി​യി​പ്പു പ്ര​കാ​ര​മേ ഇ​വ തു​റ​ക്കാ​വൂ.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ, വ​യ​നാ​ട്, കാസര്‍കോട്‌, ഹാ​സ​ൻ, ദ​ക്ഷി​ണ ക​ന്ന​ഡ, മൈ​സൂ​രു ജി​ല്ല​ക​ളി​ൽ​നി​ന്ന് കു​ട​കി​ൽ പ്ര​വേ​ശി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 10 ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​റ​ക്കു​ക​യും 40 സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കു​ട​ക് ജി​ല്ല​യ്ക്കു​ള്ളി​ൽ മാ​ത്രം 60 ചെ​ക്ക് പോ​സ്റ്റു​ക​ളും 249 സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ദ്രു​ത​ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ടൗ​ണു​ക​ളി​ൽ റൂ​ട്ട് മാ​ർ​ച്ച് ത്തി.​

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.