2013-14 വര്‍ഷത്തില്‍ മലപ്പുറം ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. ഇതിനിടെ കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലും കളക്ഷന്‍ തുക മുഴുവന്‍ ഇയാള്‍ ഓഫീസില്‍ അടച്ചിരുന്നില്ല. രണ്ടരലക്ഷം രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.
അധികൃതരുടെ പരാതിയില്‍ 2015ല്‍ മലപ്പുറം പോലീസ് കേസെടുത്തിരുന്നു. രാജേഷ് മുങ്ങിയതോടെ കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല.
ഒളിവില്‍ പോയ രാജേഷ് രണ്ടു വര്‍ഷമായി എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ഇതിനിടെയാണ് എറണാകുളത്തുവച്ചു ഇയാളെ മലപ്പുറം സ്പെഷല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തത്.
ഒളിവില്‍ പോയ രാജേഷ് രണ്ടു വര്‍ഷമായി എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ഇതിനിടെയാണ് എറണാകുളത്തുവച്ചു ഇയാളെ മലപ്പുറം സ്പെഷല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തത്.
No comments:
Post a Comment