ഹൈദരാബാദ്: സഹോദരനും ഭാര്യയും ചേർന്ന് ചങ്ങല ഉപയോഗിച്ചു ബന്ധിച്ച് മുറിയിൽ പൂട്ടിയിട്ട മാനസിക അസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പോലീസ് രക്ഷപെടുത്തി. തെലുങ്കാനയിലെ ജാഗ്തിയാലിലായിരുന്നു സംഭവം. 25 വയസുകാരിയായ ഗീതയെയാണ് പോലീസ് രക്ഷപെടുത്തിയത്. [www.malabarflash.com]
അമ്മയും അച്ഛനും ചെറുപ്പത്തിൽ മരിച്ചുപോയതിനെ തുടർന്ന് പെൺകുട്ടി സഹോദരന്റെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. സഹോദരനും ഭാര്യയും തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.
അമ്മയും അച്ഛനും ചെറുപ്പത്തിൽ മരിച്ചുപോയതിനെ തുടർന്ന് പെൺകുട്ടി സഹോദരന്റെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. സഹോദരനും ഭാര്യയും തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.
എല്ലാ സമയവും ചങ്ങലയിൽ പൂട്ടിയിട്ടിരിക്കും. ടോയിലറ്റ് ഉപയോഗിക്കാൻപോലും അനുമതിയുണ്ടായിരുന്നില്ല. പ്രതിഷേധിച്ചാൽ മുഖത്ത് മുളകുപൊടി എറിയുമായിരുന്നെന്നും ഇവർ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു.
No comments:
Post a Comment