കാട്ടാക്കട∙ സിപിഎം പ്രവർത്തകനെ ബൈക്കിലെത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]
നേമം പുതിയ കാരയ്ക്കാമണ്ഡപം മേലാംകോട് റോഡിൽ പൊന്നുമംഗലത്തു വീട്ടിൽ നിന്നു കിള്ളി കാവിൻപുറം ഹസീന മൻസിലിൽ താമസം അൽ അമീൻ(28) വിളപ്പിൽശാല കൊല്ലംകോണം മുസ്‌ലിം പള്ളിക്കു സമീപം പോങ്ങിൻവിള പുത്തൻ വീട്ടിൽ അർഷാദ്(25) എന്നിവരാണു പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി പോലീസ് പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ഉണ്ടായസംഘർഷത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർക്കു സിപിഎം പ്രവർത്തകരുടെ മർദനമേറ്റിരുന്നു. ഇതിലൊരാൾ പിടിയിലായ പ്രതികളുടെ ബന്ധുവും എസ്ഡിപിഐ പ്രവർത്തകനുമാണെന്നു പോലീസ് പറഞ്ഞു. ഇതിനുള്ള പ്രതികാരമെന്നോണം ഏതെങ്കിലും സിപിഎം പ്രവർത്തകനെ ആക്രമിക്കുകയെന്ന ലക്ഷ്യവുമായി പ്രതികൾ ആയുധങ്ങളുമായി 19നു രാവിലെ പുറപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഘത്തിൽ നാലുപേരുണ്ടായിരുന്നതായും രണ്ടുപേർക്കുള്ള തിരച്ചിൽ നടക്കുന്നതായും പോലീസ് അറിയിച്ചു.
19നു രാവിലെ പത്രവിതരണത്തിനു പോയ ശശികുമാറിനെ ബൈക്കിലെത്തിയ സംഘം കാട്ടാക്കട മൊളിയൂർ റോഡിൽ ആക്രമിക്കുകയായിരുന്നു. ആക്രമണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നു പോലീസ് ശേഖരിച്ചു. ആക്രമണത്തിനുശേഷം തമിഴ്നാട്ടിലേക്കു കടന്ന പ്രതികൾക്കു പിന്നാലെ പോലീസ് ഉണ്ടെന്നു മനസ്സിലാക്കിയ പ്രതികൾ അവിടെനിന്നു തിരുവനന്തപുരത്തേക്കു തിരിച്ചതായി വിവരം ലഭിച്ചു.
തമ്പാനൂരിൽ ബസിറങ്ങിയ പ്രതികളെ ബസ് ഡിപ്പോയിൽ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. റൂറൽ പോലീസ് മേധാവി അശോക് കുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി: ബി.അനിൽകുമാറിന്റെ നേതൃത്വത്തിൽ ആര്യനാട് സിഐ അനിൽകുമാർ, കാട്ടാക്കട എസ്ഐ: ഡി.ബിജുകുമാർ, പ്രബേഷനറി എസ്ഐ ശ്രീകുമാർ, ഷാഡോ എസ്ഐ സിജു കെ.എൽ.നായർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണു പ്രതികളെ അറസ്റ്റു ചെയ്തത്.

No comments:
Post a Comment