തിരുവനന്തപുരം: കേരളത്തിന്റെ പ്രാർഥന സഫലമായി, ഫാത്തിമ ലൈബ സുഖം പ്രാപിക്കുന്നു. ചികിത്സയ്ക്കായി ആറര മണിക്കൂറിനുള്ളിൽ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്ത് എത്തിച്ച ഫാത്തിമ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.[www.malabarflash.com]
സമൂഹ മാധ്യമങ്ങളിലൂടെ ഫാത്തിമയുടേതെന്ന പേരിൽ ചിത്രങ്ങൾ പ്രചരിക്കുന്നതിനാൽ ബന്ധുക്കൾ കുട്ടിയുടെ യഥാർഥ ചിത്രം തിങ്കളാഴ്ച പുറത്തുവിട്ടു.
ഹൃദയസംബന്ധമായ രോഗത്തെത്തുടർന്നാണു കാസർകോട് ബദിയടുക്ക സ്വദേശികളായ സിറാജ്– ആയിഷ ദമ്പതികളുടെ മകളായ ഫാത്തിമയെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് അതിസാഹസികമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്. പിറ്റേന്നു നടത്തിയ സങ്കീർണമായ ശസ്ത്രക്രിയ വിജയമായിരുന്നു.
അപകടനില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ്. അടുത്ത ബന്ധുക്കൾക്കു സന്ദർശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

No comments:
Post a Comment