അടിമാലി: കാനഡയിലും മക്കാവുവിലും ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേരെ അടിമാലി എസ്ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.[www.malabarflash.com]
ഇരുന്പുപാലം കീപ്പുറത്ത് അഷ്റഫ് (42), കന്പിളികണ്ടം തെള്ളിത്തോട് ചേലമലയിൽ ബിജു കുര്യാക്കോസ് (44), ആലുവ സ്വദേശിയും ഇപ്പോൾ അടിമാലിയിൽ താമസക്കാരനുമായ പറന്പിൽ നോബി പോൾ (41), തോപ്രാംകുടി മുളപ്പുറത്ത് ബിനു പോൾ (36), കന്പിളികണ്ടം ഓലാനിക്കൽ അരുണ്‍ സോമൻ (34) എന്നിവരാണ് പിടിയിലായത്.
ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽനിന്നായി 119 പേരിൽനിന്നായി ഒരുകോടിയിലധികം രൂപ ഇവർ തട്ടിച്ചെടുത്തതായാണ് പരാതി. അടിമാലിയിൽ ലൈബ്രറി റോഡിൽ അക്സൽ അലയൻസ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പരാതിയുമായി വരുന്നവർക്ക് ചെറിയ തുകകൾ നൽകി മടക്കി അയയ്ക്കുകയായിരുന്നു പതിവ്. വരുംദിവസങ്ങളിൽ കൂടുതൽപേർ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.
അടിമാലി, സുൽത്താൻബത്തേരി, കഞ്ഞിക്കുഴി സ്റ്റേഷനുകളിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടവരുള്ളതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ അടിമാലി, പാലക്കാട് സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം അടിമാലി സിഐ പി.കെ. സാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അറസ്റ്റിലായ ബിജു ജനതാദൾ യു ജില്ലാകമ്മിറ്റിയംഗമാണ്. അഷ്റഫ് ഇരുന്പുപാലത്ത് ആശുപത്രി നടത്തുകയാണ്. ബിനു പോൾ അടിമാലി റൂറൽ സഹകരണ സംഘം സെക്രട്ടറിയായിരുന്നു. ഏതാനും വർഷംമുന്പ് ഇവിടെ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തമുണ്ടായി രേഖകൾ കത്തിനശിച്ചിരുന്നു.
No comments:
Post a Comment