ചെറുവത്തൂര്‍: ഗള്‍ഫുകാരന്റെ ഭാര്യയെ വാട്‌സ് ആപ്പിലൂടെ വശീകരിച്ച് കൊച്ചിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോയ ചെറുവത്തൂര്‍ തുരുത്തി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ തുരുത്തി കോട്ടക്കാല്‍ മൂലയില്‍ മുത്തലിബ് (34) നെയാണ് കരുവാരക്കുണ്ട് പോലീസ് പിടികൂടിയത്.[www.malabarflash.com]
വാട്‌സ് ആപ്പിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയാണ് യുവാവിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുമായുള്ള സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്ത് പിന്നീട് ഇതുപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് വശീകരിച്ചാണ് പീഡിപ്പിച്ചിരുന്നത്. മാനഹാനിയോര്‍ത്ത് ആരും പുറത്ത് പറയാറില്ല.
ഒരാഴ്ചമുമ്പാണ് കരുവാരക്കുണ്ടിലെ യുവതി മൂന്നു കുട്ടികളുമായി യുവാവിന്റെ കൂടെ പോയത്. കരുവാരക്കുണ്ട് എസ്‌ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കൊച്ചിയിലെ ലോഡ്ജില്‍വെച്ച് പിടികൂടിയത്.
ഇയാള്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച കേസില്‍ കൂടി പ്രതിയാണ്.
വാട്‌സ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവ് യുവതിയെ പറഞ്ഞ് മയക്കിയാണ് കടത്തിക്കൊണ്ടുപോയത്. യുവതിയുടെ മൂന്ന് മക്കളേയും ഇയാള്‍ കൂടെ കൊണ്ടുപോയിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മുത്തലിബിനെയും യുവതിയെയും കുട്ടികളെയും കൊച്ചിയിലെ ലോഡ്ജില്‍ നിന്നും അറസ്റ്റുചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മുത്തലിബിനെയും യുവതിയെയും കുട്ടികളെയും കൊച്ചിയിലെ ലോഡ്ജില്‍ നിന്നും അറസ്റ്റുചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
വാട്‌സ് ആപ്പിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയാണ് യുവാവിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുമായുള്ള സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്ത് പിന്നീട് ഇതുപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് വശീകരിച്ചാണ് പീഡിപ്പിച്ചിരുന്നത്. മാനഹാനിയോര്‍ത്ത് ആരും പുറത്ത് പറയാറില്ല.
ചെറുവത്തൂരിലും പരിസരങ്ങളിലും സമാന രീതിയില്‍ ഇയാള്‍ സ്ത്രീകളെ പീഡനത്തിനിരയാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ നാടുവിട്ട ഇയാള്‍ തുരുത്തിയില്‍ എത്തുക അപൂര്‍വ്വമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പേ നാടുവിട്ട ഇയാള്‍ തുരുത്തിയില്‍ എത്തുക അപൂര്‍വ്വമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒരാഴ്ചമുമ്പാണ് കരുവാരക്കുണ്ടിലെ യുവതി മൂന്നു കുട്ടികളുമായി യുവാവിന്റെ കൂടെ പോയത്. കരുവാരക്കുണ്ട് എസ്‌ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കൊച്ചിയിലെ ലോഡ്ജില്‍വെച്ച് പിടികൂടിയത്.
No comments:
Post a Comment