ബേക്കല്‍: ബേക്കലില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ബേക്കല്‍ മാസ്തിഗുഡെയിലെ തൊട്ടിമുഹമ്മദ് കുഞ്ഞി ഹലീമ ദമ്പതികളുടെ ഏക മകനും കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ ബാസിത്ത് (12) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം.
മദ്രസയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനായി പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി തെറിച്ചു വീണ ബാസിത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
മദ്രസയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനായി പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി തെറിച്ചു വീണ ബാസിത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
No comments:
Post a Comment