Latest News

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ബിരുദം നേടി 90 യുവ പണ്ഡിതന്‍മാര്‍ സേവന വഴിയിലേക്ക്

തളങ്കര: മത-ഭൗതിക വിജ്ഞാനം ആര്‍ജിച്ച് സമൂഹത്തെ സേവിക്കാനിറങ്ങിയ തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലെ 90 വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാന ചടങ്ങ് മാലിക് ദീനാര്‍ ഉറൂസ് നഗരിയിലൊരുക്കിയ പ്രൗഢമായ വേദിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.[www.malabarflash.com]

ലോകത്തിന്റെ ഏത് കോണിലും നന്മയുടെ വിത്ത് വിതറാന്‍ പ്രാപ്തരായ ഒരു തലമുറയെയാണ് ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വാര്‍ത്തെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമുദായത്തിനും രാജ്യത്തിനും നേതൃത്വം നല്‍കി ഒരുത്തമ തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രാപ്തമായ വിദ്യാര്‍ത്ഥികളെയാണ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സൃഷ്ടിച്ചെടുക്കുന്നതെന്നും ഇസ്ലാമികമായ ജീവിത ചിട്ട ഓരോ പ്രവര്‍ത്തിയിലും അടയാളപെടുത്താന്‍ ഇവര്‍ക്ക് കഴിയുമെന്നും റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

റഷീദലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ: ആലിക്കുട്ടി മുസ്ലിയാരും ചേര്‍ന്ന് ബിരുദ ദാനം നിര്‍വഹിച്ചു.
ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. 

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പുറത്തിറക്കിയ 'എന്റെ തളങ്കര' സുവനീയര്‍ പി.ബി.അബ്ദുല്‍ റസ്സാഖ് എം.എല്‍.എ കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫിക്ക് നല്‍കി നിര്‍വഹിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌വി, മംഗലാപുരം - കീഴുര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ, കെ.സി മുഹമ്മദ് ബാഖവി, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മുദരീസ് അബ്ദുല്‍ ഹമീദ് ഫൈസി, ടി.ഇ.അബ്ദുല്ല, സയ്യിദ് ഹാദി തങ്ങള്‍, പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, എന്‍.എം കറമുല്ല ഹാജി, കെ.എ.എം മുഹമ്മദ് ബഷീര്‍, കെ.എം.അബ്ദുല്‍ റഹ്മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എച്ച് അഷ്‌റഫ്, ടി.എ ഖാലിദ്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അസ്ലം പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ കെ.കെ.പുറം, ഹസൈനാര്‍ ഹാജി തളങ്കര, സലീം തളങ്കര, വെല്‍കം മുഹമ്മദ്, ഇബ്രാഹിം ഖലീല്‍ ഹുദവി, മൊയ്തീന്‍ കൊല്ലമ്പാടി, എന്‍.കെ അമാനുല്ല, അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സ്വാലിഹ് മൗലവി, യൂനസ് അലി ഹുദവി,ബി.എം അബ്ദുല്‍ റഹ്മാന്‍, സുല്‍ഫിക്കര്‍ ഖാന്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അഹമ്മദ് ഹാജി അങ്കോല, മുജീബ് കെ.കെ പുറം, എം. ഹസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.