തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ബിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പോലീസ് പിടിയിലായി. മൂന്നാംപ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]
സംഭവത്തിനുശേഷം ചെന്നൈയിലേക്ക് മുങ്ങിയതായിരുന്നത്രെ. അവിടെ ഫ്‌ളാറ്റില്‍ താമസിക്കവെ പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ കോഴിക്കോട് ബസ്‌സ്റ്റാന്‍ഡില്‍വെച്ചാണ് തിരൂര്‍ സി.ഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്ന പുളിഞ്ചോട് ഭാഗത്ത് തെളിവെടുപ്പ് നടത്തി. ഇതോടെ കേസില്‍ 12 പേര്‍ പിടിയിലായി.
No comments:
Post a Comment