പള്ളുരുത്തി: യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കും നെഞ്ചിനും ഇടിയേറ്റു മരിച്ചു. സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. തോപ്പുംപടി ചുള്ളിക്കൽ മദർ തെരേസ ജംഗ്ഷനു സമീപം വാരിക്കാട്ട് വീട്ടിൽ നെൽസൺ (43) ആണ് മരിച്ചത്.[www.malabarflash.com]
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സഹോദരനായ വിൻസന്റി(ബാബു-56)നെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
അവിവാഹിതനായ നെല്‍സനും അമ്മ ലീലയും സഹോദരനായ പ്രതിയും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വിൻസെന്റ് നെൽസണുമായി വഴക്കിട്ടു. തുടർന്ന് അമ്മിക്കല്ലെടുത്ത് നെല്‍സന്റെ നെഞ്ചിനും തോളെല്ലിലും തലയുടെ പിന്‍ഭാഗത്തും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകളും തോളെല്ലും തകര്‍ന്ന നെൽസണെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മിക്കല്ലു കൊണ്ടുള്ള ഇടിയിൽ ഹൃദയത്തിനേറ്റ ക്ഷതമാണ് മരണകാരണം.
കഴിഞ്ഞ വർഷം സ്വത്തു തർക്കത്തെത്തുടർന്ന് മറ്റൊരു സഹോദരനായ മിൽട്ടനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് നെൽസനെ കൊലപ്പെടുത്തിയത്.
കൊലയ്ക്കു ശേഷം രക്തം പുരണ്ട അമ്മിക്കല്ല് വീട്ടിലെ അലമാരയ്ക്ക് പുറകിൽ ഒളിപ്പിച്ചു. തുടർന്ന് ചുള്ളിക്കൽ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിൽ ഒളിച്ചിരുന്ന പ്രതി തോപ്പുംപടിയിൽ വന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഫോറൻസിക് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. അലമാരയ്ക്ക് പിന്നിൽ ഒളിപ്പിച്ച അമ്മിക്കല്ല് കണ്ടെടുത്തു. കണ്ണൂർ സ്വദേശിനിയായ മൂന്നു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ എസ്. വിജയൻ, പള്ളുരുത്തി സിഐ കെ.ജി. അനീഷ്, തോപ്പുംപടി എസ്ഐ സി. ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments:
Post a Comment