കുറ്റ്യാടി: സ്വകാര്യ ബസ് ഡ്രൈവര്‍ പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് അടുത്തുള്ള സ്ഥലത്താണ് രാത്രി ബസ് നിര്‍ത്തിയിടാറുള്ളത്. കുളത്തിനു സമീപം ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
അമ്മദിന്റെയും റംലയുടെയും മകനാണ്. കുറ്റ്യാടിയില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന അജ്മല്‍ അടുത്തിടെയാണ് ബസില്‍ ജോലിക്കു കയറിയത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ആമിര്‍ ബസിലാണ് അജ്മല്‍ ജോലി ചെയ്യുന്നത്.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി
No comments:
Post a Comment