കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി 9.53 ലക്ഷം രൂപയുടെ 315 ഗ്രാം സ്വർണം ആസിഡിൽ ലയിപ്പിച്ചു കടത്താനുള്ള ശ്രമം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. പരിശോധനയ്ക്കിടെ ജീവനക്കാരുടെ കൈകൾക്കു പൊള്ളലേറ്റു.[www.malabarflash.com]
കഴിഞ്ഞ ദിവസമാണു സംഭവം. ദുബായിൽനിന്ന് എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ കോഴിക്കോട് വടകര സ്വദേശി റഷീദ് (44) കൊണ്ടുവന്ന ലഗേജിൽനിന്നാണു സ്വർണം ചേർത്ത ആസിഡ് കണ്ടെടുത്തത്.
ശുചിമുറി വൃത്തിയാക്കാനുള്ള ലായനിയെന്ന രൂപത്തിലാണു കടത്താൻ ശ്രമിച്ചത്. കുപ്പിയിൽ രേഖപ്പെടുത്തിയ തൂക്കവും പരിശോധനയിൽ ലഭിച്ച തൂക്കവും വ്യത്യാസം വന്നതോടെ പരിശോധിക്കുകയായിരുന്നു. ചില ഉദ്യോഗസ്ഥരുടെ കൈ പൊള്ളിയതോടെ ആസിഡ് ആണെന്നു തെളിഞ്ഞു. ഉടൻ കോഴിക്കോട്ടെ ലാബിലേക്ക് അയച്ചു. ഇന്നലെ ഫലം വന്നപ്പോൾ 315 ഗ്രാം സ്വർണമുണ്ടെന്നു തെളിഞ്ഞു.
അസിസ്റ്റന്റ് കമ്മിഷണർമാരായ എം.സി.രാജേന്ദ്രബാബു, എം.മുഹമ്മദ് റഫീഖ്, സൂപ്രണ്ടുമാരായ പാട്രിക് ജോസഫ്, ദാസ് മല്ലിക്, ബിമൽദാസ്, ഇൻസ്പെക്ടർ സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു സ്വർണം കണ്ടെടുത്തത്.

No comments:
Post a Comment