വടകര: രോഗം മാറ്റിത്തരാമെന്നു പറഞ്ഞ് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍. വേളം ചേരാപുരം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യാങ്കണ്ടി മുഹമ്മദി(47)നെയാണ് വടകര സി.ഐ. ടി. മധുസൂദനന്‍ അറസ്റ്റുചെയ്തത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.[www.malabarflash.com]
പോക്‌സോ വകുപ്പ് ഉള്‍പ്പെടെയാണ് കേസ് ചുമത്തിയിരിക്കുന്നത്. രോഗം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന തിരുവള്ളൂര്‍ സ്വദേശികളുടെ പരാതിയില്‍ കുറ്റിയാടി പോലീസ് ഒരു മാസം മുമ്പെ ഇയാള്‍ക്കെതിരേ കോടതിനിര്‍ദേശപ്രകാരം കേസെടുത്തിരുന്നു.
ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് ഈ പെണ്‍കുട്ടികളും തങ്ങള്‍ക്ക് നേരിട്ട അനുഭവം രക്ഷിതാക്കളോട് പറഞ്ഞത്. രണ്ടുപേരും പീഡിപ്പിക്കപ്പെട്ടുവെന്നറിഞ്ഞതോടെ ബന്ധുക്കള്‍ ഒക്ടോബര്‍ 14-ന് വടകര പോലീസില്‍ പരാതിനല്‍കി.
ചൊവ്വാഴ്ച സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തു. മൂത്തകുട്ടിക്ക് അസുഖമായതിനാലാണ് രക്ഷിതാക്കള്‍ ഇയാളുടെ ചികിത്സതേടിയത്. ശരീരത്തില്‍ ജിന്ന് കൂടിയതാണെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞാണ് ചികിത്സ തുടങ്ങിയത്.

ചികിത്സയ്ക്കിടെ അനിയത്തിയുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്നുള്ളതെന്നും അവളെയും ചികിത്സിക്കണമെന്നും പറഞ്ഞു. പീഡനം നടന്നതായി പോലീസ് പറഞ്ഞു. കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐ. ബാബു, പോലീസുകാരായ സി.എച്ച്. ഗംഗാധരന്‍, കെ.പി. രാജീവന്‍, വി.വി. ഷാജി, എന്‍.കെ. പ്രദീപന്‍, കെ. യൂസഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
No comments:
Post a Comment