കാഞ്ഞങ്ങാട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് നിർമാണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ ലോക ബാങ്ക് സംഘം കെഎസ്ടിപിക്കും കരാറുകാരായ ആർഡിഎസ് പ്രോജക്ടിനും അന്ത്യശാസനം നൽകി.[www.malabarflash.com]
കഴിഞ്ഞ ദിവസമാണ് ലോക ബാങ്ക് പ്രതിനിധി അർണാബ് ബാന്ദോപാധ്യായയും സംഘവും റോഡ് പരിശോധനയ്ക്കെത്തിയത്. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷൻ മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെ സംഘം സന്ദർശിച്ച് നിർമാണം വിലയിരുത്തി. റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, ഓവുചാലുകൾ എന്നിവയുടെ നിർമാണത്തിലെ ന്യൂനതകൾ പരിഹരിക്കാനും ബസ് ഷെൽട്ടർ നിർമാണം ഉടൻ പൂർത്തിയാക്കാനും സംഘംനിർദേശം നൽകി.
എല്ലാ പ്രവൃത്തികളും മൂന്നു മാസത്തിനകം തീർത്തിരിക്കണമെന്നു കർശന നിർദേശവും നൽകി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്റർലോക്ക് പാകിയതും സംഘം പരിശോധിച്ചു. ഇഖ്ബാൽ റോഡ് ജംഗ്ഷനു സമീപം വെള്ളക്കെട്ടുണ്ടാകുന്നതു തടയാൻ നടപടിയെടുക്കാനും പുതിയ പ്രോജക്ട് സമർപ്പിക്കാനും കെഎസ്ടിപിയോട് നിർദേശം നൽകിയിട്ടുണ്ട്.
കെഎസ്ടിപി ചീഫ് എൻജിനിയർ ബിന്ദു ഡിക്രൂസ്, ആർഡിഎസ് പ്രോജക്ട് അസി.വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, പ്രോജക്ട് മാനേജർ കെ.രഘുനാഥ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് സൗത്ത് മുതൽ കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷൻ വരെ 27.06കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. 113കോടി രൂപയാണ് റോഡ് നിർമാണത്തിന് അനുവദിച്ചിരുന്നത്.

പ്രവൃത്തി പൂർത്തിയാക്കേണ്ട സമയപരിധി ഒരു വർഷം മുന്‍പേ അവസാനിച്ചിരുന്നു. ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇപ്പോൾ നിർമാണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
കെഎസ്ടിപിയുടെ അനാസ്ഥയാണ് റോഡ് നിർമാണം വൈകാൻ കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു.ഇതിനിടയിൽ കെഎസ്ടിപിയിൽ ക്രമക്കേട് നടക്കുന്നതായി മന്ത്രിയുടേതായി വന്ന പ്രസ്താവനയും നിർമാണ പ്രവൃത്തി വൈകാൻ ഇടയാക്കി.

No comments:
Post a Comment