Latest News

രക്ഷിതാവ് കാറില്‍ പൂട്ടിയിട്ടു പോയ മൂന്നു വയസ്സുകാരനെ പോലീസും അഗ്‌നിശമനസേനയും പുറത്തെത്തിച്ചു

കണ്ണൂർ:  രക്ഷിതാവ് കാറിൽ പൂട്ടിയിട്ടു പോയ മൂന്നു വയസ്സുകാരനെ മുക്കാൽ മണിക്കൂറിനു ശേഷം അഗ്നിശമനസേനയും പോലീസും ചേർന്നു പുറത്തെത്തിച്ചു.[www.malabarflash.com]

പുതിയ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. കാർ പാർക്കിങ് സ്ഥലത്തു നിന്നു തുടർച്ചയായി ഹോൺ മുഴങ്ങിയപ്പോൾ ചുമട്ടുതൊഴിലാളികളും ബസ് യാത്രക്കാരുമൊക്കെ കാറിനടുത്തെത്തുകയായിരുന്നു.

പൂട്ടിയിട്ട കാറിൽ നിന്നു ചെറിയ കുട്ടിയാണു ഹോൺ മുഴക്കുന്നതെന്നു മനസ്സിലായ ഉടനെ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ അഗ്നിശമനസേന അഞ്ചു മിനിറ്റ് കൊണ്ടു കാറിന്റെ സൈഡ് ഗ്ലാസ് അഴിച്ചു കുട്ടിയെ പുറത്തെടുത്തു.

കുട്ടി പരിഭ്രമിക്കാതിരിക്കാൻ കാറിന്റെ ഗ്ലാസിന്റെ അടുത്തു നിന്നവർ കളിക്കാനും ചിരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. മുക്കാൽ മണിക്കൂറോളം കുട്ടി കാറിൽ കുടങ്ങിയതായി സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. 

കുട്ടിയെ പുറത്തെത്തിച്ചയുടൻ രക്ഷിതാവും കാറിനടുത്തെത്തി. ചുറ്റുംകൂടിയിരുന്നവർ ഇയാളെ കണക്കിനു ശകാരിക്കുകയും ചെയ്തു. ആയിക്കര സ്വദേശിയായ ഇയാൾ ബസ്‌ സ്റ്റാൻഡ് കോംപ്ലക്സിലെ കടയിലേക്കു പോയതായിരുന്നുവെന്നാണു പൊലീസിനോടു പറഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.