Latest News

മന്ത്രിയുടെ വരവിനു മുന്നോടിയായി റോഡിലെ കുഴിയടച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം

കാസർകോട്: മന്ത്രി ജി.സുധാകരന്റെ വരവിനു മുന്നോടിയായി റോഡിലെ കുഴിയടച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം. ചെയ്യാൻ പാടില്ല എന്നു സർക്കാർ പറഞ്ഞ രീതിയിൽ കുഴിയടച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.[www.malabarflash.com]

‘വരുന്ന വഴിയിൽ റോഡിലെ കുഴികളടച്ചതായി കണ്ടു. ഇതിന് ആരാണ് അസി. എൻജിനീയറെ ചുമതലപ്പെടുത്തിയത്. കുറച്ചു ടാർ ചേർത്തു കരിങ്കൽ കൂട്ടിവച്ചിരിക്കുകയാണ്. ആദ്യത്തെ വണ്ടി തട്ടുമ്പോൾ തന്നെ ഇത് ഇളകും. ഈ സർക്കാർ ഇത് അവസാനിപ്പിച്ചതാണ്. കുഴിയിൽ മണ്ണുവാരിയിട്ട സ്ഥലങ്ങൾ പോലുമുണ്ട്’– റോഡു പണി നേരിട്ടു കണ്ട മന്ത്രി പറഞ്ഞു.

എക്സിക്യൂട്ടീവ് എൻജിനീയർ ഇതു പരിശോധിച്ചു കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുഴിയുടെ മൂന്നിരട്ടി നീളത്തിൽ റോഡ് മുറിച്ചു കുഴിയടയ്ക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. കുഴിയടച്ചാൽ ആറുമാസമെങ്കിലും അതേപടി നിൽക്കണം.

ഓരോ മണ്ഡലത്തിലും കുഴിയടയ്ക്കാൻ സർക്കാർ അഞ്ചുകോടി രൂപ വീതം നൽകിയിട്ടുണ്ട്. എന്നാൽ കാസർകോട് ജില്ലയിൽ അറ്റകുറ്റപ്പണി ഭംഗിയായി നടന്നിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ചെർക്കളയിലെ ട്രാഫിക് സർക്കിൾ നിർമിച്ച എൻജിനീയർമാരുടെ പേരിലും നടപടിയെടുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.